Tuesday, May 26, 2026
spot_img

ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയം വിമുക്തി മെയ്‌ 29 മുതൽ പ്രവർത്തനം ആരംഭിക്കും

വർക്കല നഗരസഭാ വാസികളുടെ ദീർഘകാല ആവശ്യമായ വാതക ക്രിമിറ്റോറിയം മെയ് ഇരുപത്തിഒൻപതാം തീയതി മുതൽ പ്രവർത്തിച്ചു തുടങ്ങും.രണ്ടുകോടി അറുപത്തിയേഴ് ലക്ഷം രൂപ ചിലവഴിച് സ്ഥലം വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ വിമുക്തി വാതക ക്രിമിറ്റോറിയത്തിൽ നഗരസഭ, പഞ്ചായത്ത് പരിധിയില്ലാതെ മൃതദേഹങ്ങൾ സംസ്കരിക്കാംNews Diary Keralamരാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള പ്രവർത്തന സമയത്തിൽ, ബിപിഎൽ അതിദരിദ്ര വിഭാഗങ്ങൾക്ക് 4000 രൂപയും മറ്റുള്ളവർക്ക് 5000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്News Diary Keralamഅത്യാധുനിക രീതിയിലുള്ള ക്രിമിറ്റോറിയത്തിൽ മൃതദേഹങ്ങളുടെ മതാചാരപരമായ ചടങ്ങുകൾ മുതൽ ചിതാഭസ്മം ബന്ധനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് വരെയുള്ള സൗകര്യങ്ങൾക്ക് പുറമേ ആചാര ചടങ്ങുകൾ വെബ് ടെലികാസ്റ്റിംഗ് വഴി മറ്റ് ബന്ധുക്കൾക്കും കാണുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുള്ളതായി വർക്കല നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ പറഞ്ഞുNews Diary Keralamവിമുക്തി ക്രിമിറ്റോറിയുമായി ബന്ധിപ്പിച്ച് സി എസ് ആർ ഫണ്ടിലൂടെ ലഭിച്ച ആംബുലൻസ്ന്റെ സേവനവും ലഭ്യമാകുമെന്നും നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമ ചന്ദ്രൻ , വൈസ് ചെയർമാൻ സുനിൽകുമാർ, മുൻസിപ്പൽ സെക്രട്ടറി മിത്രൻ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചുNews Diary Keralam
News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News