Saturday, July 11, 2026
spot_img

വർക്കലയിൽ 24 കാരൻ ലഹരി മരുന്നുമായി അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ MDMAയുമായി യുവാവ് അറസ്റ്റിൽവർക്കല നടയറ ചരുവിള പുത്തൻവീട്ടിൽ സൽമാൻ മൻസിൽ മുഹമ്മദ് സൽമാനെയാണ് റൂറൽ ജില്ലാ ഡാൻസഫ് സംഘം രാസ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും മീഡിയം ക്വാണ്ടിറ്റി MDMA കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തു.News Diary Keralam
വർക്കല വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ വിപണനവും, ഉപയോഗവും വർധിക്കുന്നുവെന്ന വിവരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി കെ പ്രശാന്തൻ ഐപിഎസിനെ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് ഡിവൈഎസ്പി അനിൽ ആറിന്റെ നിർദ്ദേശപ്രകാരം ഡാൻസഫ് സംഘം നോർത്ത് ക്ലിഫിൽ നിരീക്ഷണം നടത്തിവരവേ നമ്പർപ്ലേറ്റും ഹെഡ് ലൈറ്റുകളും ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിൽ എത്തിയ മൂന്നംഗസംഘത്തെ തടഞ്ഞതോടെ വാഹനങ്ങൾ ഉപേക്ഷിച്ച് പല ദിക്കുകളിലേക്ക് ഓടി രക്ഷപ്പെട്ട സംഘത്തെ പിന്തുടർന്നോടിയ ഡാൻസാഫ് സംഘം സൽമാനെ പിടികൂടുകയും ഇയാളിൽ നിന്നും എംഡി എം എ യും കഞ്ചാവും കണ്ടെത്തുകയും ആയിരുന്നുNews Diary Keralam
ഡാൻസഫ് സബ്ഇൻസ്പെക്ടർമാരായ ഫയാസ്. ബിജു കുമാർ, എഎസ്ഐ അനൂപ് സിവിൽ പോലീസ് ഓഫീസർമാരായ വിനേഷ് ഉമറുൽ ഫാറൂഖ് സുനിൽരാജ് സുജിള്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ വർക്കല പോലീസിന് കൈമാറി.
News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News