Friday, July 3, 2026
spot_img

പൂർണ്ണ ഫൗണ്ടേഷൻ അവാർഡ് വി എം സുധീരന് 

പൂർണ്ണ എജുക്കേഷൻ ഫൗണ്ടേഷന്റെ എട്ടാമത് പുരസ്കാരം പ്രഖ്യാപിച്ചു..ആദർശ രാഷ്ട്രീയത്തിന്റെ പകരം വെക്കാനില്ലാത്ത നേതാവ് വി എം സുധീരനാണ് ഈ വർഷത്തെ പുരസ്കാര ജേതാവ്.News Diary Keralamഡോക്ടർ എസ് ജെ പ്രകാശ്, ജി പ്രിയദർശനൻ ഡോക്ടർ എം ജയരാജ് എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് പാർലമെന്ററി വ്യാമോഹം ഇല്ലാതെ സംശുദ്ധ രാഷ്ട്രീയ ജീവിതം നയിച്ചു വരും തലമുറയ്ക്ക് മാതൃക പുരുഷനായി നിലകൊള്ളുന്ന വി എം സുധീരനെ അവാർഡിനായി തിരഞ്ഞെടുത്തത്.News Diary Keralamജൂലൈ ഏഴാം തീയതി വൈകുന്നേരം 3 മണിക്ക് അയിരൂർ എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാര വിതരണം കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.പൂർണ്ണ എജുക്കേഷൻ ട്രസ്റ്റിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാര ജേതാവിന് നൽകുന്ന എന്ന് പൂർണ്ണ എജുക്കേഷൻ ഫൗണ്ടേഷൻ ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോക്ടർ പി കെ സുകുമാരൻ അറിയിച്ചു.News Diary Keralamപൂർണ്ണ എജുക്കേഷൻ ഫൗണ്ടേഷൻ ഭാരവാഹികളായ ഡോക്ടർ എസ് ജയപ്രകാശ്, ഡോക്ടർ സജിത്ത് വിജയരാഘവൻ, ഡോക്ടർ പൂജ, എം ജി കെ പിള്ള തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുNews Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News