തിരുവനന്തപുരം കടയ്ക്കാവൂരിൽ കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണിയായി ഇഴജന്തുക്കൾ സ്വൈര്യ വിഹാരം നടത്തുന്നു ചെക്കാലവിളാകം പെരിങ്ങേറ്റുമുക്ക് മാച്ചത്തുമുക്ക് റോഡിലാണ് ഇഴജന്തു ശല്യവും, മാലിന്യ നിക്ഷേപവും മൂലം കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രകൾക്കും ബുദ്ധിമുട്ട് ആകുന്നത്
വർഷങ്ങൾക്കു മുമ്പ് അപകടാവസ്ഥയിൽ നിന്ന മരം മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ റോഡ് സൈഡിൽ കൂട്ടിയിട്ടതോടെ ഇതിനിടയിൽ ഇഴജന്തുക്കൾ താവളം ആക്കി ജനങ്ങൾക്ക് ഭീഷണിയായി മാറുകയാണ്
ഇതിന് അടുത്തായി മനുഷ്യ വിസർജ്യങ്ങൾ അടങ്ങിയ ഗാർഹിക മാലിന്യങ്ങളും തള്ളുന്നതും പതിവായതോടെ സമീപത്തെ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും , ധനകാര്യ സ്ഥാപനങ്ങളിലേക്കും പ്രധാന മാർക്കറ്റിലേക്കും പോകുന്ന പോകുന്ന പരിസരവാസികളും മറ്റു വഴികൾ തേടുകയാണ്
സംസ്ഥാനത്തുടനീളം പാമ്പുകടിയേൽക്കുന്ന വാർത്തകൾ പതിവായിട്ടും, കടയ്ക്കവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ അനങ്ങുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്






