തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
തമിഴ്നാട് ധർമ്മപുരി ഭയർനായ്ക്കർപ്പെട്ടി സ്വദേശി21 വയസ്സുള്ള ശക്തി വേലിനെയാണ് ഐരൂർ പോലീസ് അറസ്റ്റ് ചെയ്തത്ആറു മാസങ്ങൾക്കു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിലായ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയും ഇയാളുടെ സഹോദരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ആയിരുന്നു.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ അയിരൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരവേ പ്രതി പെൺകുട്ടിയുമായി കേരളത്തിൽ എത്തുകയും പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു .തുടർന്ന് പ്രതിയെ കണ്ടെത്താൻ അയിരൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു .
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട ഇയാളുടെ സഹോദരിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരികയും ആണ്
അയിരൂർ എസ് എച്ച് ഒ മോഹൻദാസിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ രജിത്തിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു ശ്രീദേവി,നൂർ അമീൻ്റ വിഷ്ണു എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ ധർമ്മപുരി ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ തിരുവണ്ണാമലയ്ക്ക് സമീപത്തെ കോറിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതിസാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു
അറസ്റ്റിലായ പ്രതിയെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് ഐരൂർ പോലീസ് അറിയിച്ചു
വർക്കലയിൽ തമിഴ്നാട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ




