തിരുവനന്തപുരം വർക്കലയിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ. വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിൻ രാജ് ഉദ്ഘാടനം ചെയ്തു
നരേന്ദ്രമോദി സർക്കാർ 12 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യം കണ്ട ഏറ്റവും വലിയ വിലക്കയറ്റം ആണ് സംഭവിച്ചിരിക്കുന്നത് എന്നും ലെനിൻ രാജ് പറഞ്ഞു.വർക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് മനുരാജ്, സെക്രട്ടറി ഷാഹിൻ കല്ലമ്പലം, കമ്മിറ്റിയംഗം പൃഥ്വിരാജ് തുടങ്ങിയവർ സംസാരിച്ചു.






