Sunday, May 17, 2026
spot_img

ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളി താഴെയിട്ടു; 19 കാരിയായ യുവതി അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ നിന്നും യുവതിയെ ചവിട്ടി താഴെയിട്ടു.വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കേരള എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻറ് യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.News Diary Keralam
ശുചിമുറിയിൽ നിന്നും ഇറങ്ങി വന്ന യുവതിയെ വാതിലിന് സമീപം നിൽക്കുകയായിരുന്നു ആൾ ചവിട്ടി താഴെയിടുകയായിരുന്നു.ഇന്ന് 8:40 ഓടുകൂടി വർക്കല അയന്തി മേൽപ്പാലത്തിന് സമീപത്ത് ആയിരുന്നു സംഭവം നടന്നത്. വർക്കല ഭാഗത്തേക്ക് പോവുകയായിരുന്ന മെമുട്രെയിനിലെ ജീവനക്കാരാണ് യുവതിയെ ട്രാക്കിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തുന്നത്News Diary Keralam
മെമു ജീവനക്കാർ രക്ഷപ്പെടുത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സഹയാത്രികർ തടഞ്ഞുവെച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരി തന്നെയും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നും ദൃക്സാക്ഷിയായ യാത്രക്കാരിയുടെ മൊഴി.News Diary Keralam
News Diary Keralam
News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News