കോഴിക്കോട് മുക്കത്ത നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്ലാജിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ നാലു വയസ്സുകാരിയുടെ പിതാവിൻറെ സുഹൃത്താണ് അറസ്റ്റിലായ മിഥിലാജ്
അംഗൻവാടിയിൽ എത്തിയ കുട്ടി വയറുവേദന പ്രകടിപ്പിച്ചതോടെ അംഗൻവാടി ടീച്ചറും ആയയും കുട്ടിയോട് വിവരങ്ങൾ ചോദിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അംഗൻവാടി ജീവനക്കാർ ഉടൻ തന്നെ കുട്ടിയുടെ രക്ഷകർത്താക്കളെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു
മുക്കം പോലീസ് ഇൻസ്പെക്ടർ ആനന്ദ് സബ് ഇൻസ്പെക്ടർ രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട് ഭാഗത്ത് നിന്നാണ് പ്രതി മിഥിലാജിനെ അറസ്റ്റ് ചെയ്തത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു





