വർക്കല: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളള വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ സുരേഷ് ഡി.എസ് കാപ്പിലിന് സ്വാന്തനം കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് 10,000 രൂപ ധനസഹായം നൽകി. വർക്കല താലൂക്ക് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ശരണ്യ സുരേഷ്, ഷോണി ജി ചിറവിള, നവാസ് (ഐ. എസ്. ഇന്റർനാഷണൽ , മൈതാനം ) എന്നിവർ ചേർന്ന് പ്രസ് ക്ലബ്ബ് അംഗങ്ങൾക്ക് തുക കൈ മാറി. സുരേഷിന്റെ ശസ്ത്രക്രിയ ഉൾപെടെയുളള ചികിത്സയ്ക്ക് ഇനിയും വലിയൊരു തുക കണ്ടെത്താനുളള ശ്രമത്തിലാണ് കുടുംബം. സുരേഷിന്റെഭാര്യ അജിതയുടെ പേരിൽ 012004100000855, IFSC- DLXB0000120 നമ്പരായി ധനലക്ഷ്മി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 8129416598




