Sunday, May 10, 2026
spot_img

വർക്കല ഗവ. ഐടിഐ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

വർക്കല ഗവ ഐ.ടി.ഐ ബഹുനില കെട്ടിടം അഡ്വ.വി.ജോയി എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ഏകദേശം ഒരേക്കറിലധികം സ്ഥലത്ത് എംഎൽഎ ഫണ്ട് ഉൾപ്പെടെ 5 കോടി 60 ലക്ഷം രൂപ ചിലവിൽ നാലു നില കെട്ടിടത്തിൽ 16300 സ്ക്വയർ
ഫീറ്റ് വിസ്തീർണ്ണത്തിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.News Diary Keralam
ആധുനിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ
കെട്ടിടത്തിൽ സെല്ലാർ ഫ്ലോറിൽ വിശാലമായ സ്റ്റോർ, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും, ഗ്രൗണ്ട് ഫ്ലോറിൽ ഐടി ലാബ്,വിശാലമായ ലൈബ്രറി, ഫസ്റ്റ്എയ്ഡ് റൂം, ലേഡീസ് റസ്റ്റ് റൂം, ക്ലാസ്റൂം, വിശാലമായ ലേഡീസ് ടോയ്ലറ്റ് ബ്ലോക്ക്, എന്നിവയും ഫസ്റ്റ് ഫ്ലോറിൽ വിശാലമായ റിസപ്ഷനും വെയിറ്റിംഗ് ഏരിയയും, അഡ്മിനിസ്ട്രേഷൻ
ഓഫീസ്, പ്ലേസ്മെന്റ് സെൽ, പ്രിൻസിപ്പൽ റൂം, ഒരു കോമൺ ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും, സെക്കൻഡ് ഫ്ളോറിൽ വിശാലമായ എൻജിനീയറിങ് ഡ്രോയിങ് ഹാളും, ലേഡീസിനും ജെൻസിനും പ്രത്യേകം സ്റ്റാഫ് റൂമുകളും, ഒരു യൂട്ടിലിറ്റി റൂമും ഉൾപ്പെടുന്നു.News Diary Keralam
ഫസ്റ്റ് ഫ്ലോറിലേക്ക്റോഡിൽ നിന്നും കയറുന്നതിനു വേണ്ടി കോൺക്രീറ്റ് ബ്രിഡ്ജും നിർമ്മിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്നിലായി ഹാൻഡ് റെയ്ൽസും
സ്റ്റോൺ പിച്ചിങ്ങും, ഇന്റർലോക്ക് ഫ്ളോറിങ് ചെയ്തുട്ടുണ്ട്.News Diary Keralam
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി,വാർഡ് കൗൺസിലർ പ്രസാദ്,ഉദ്യോഗസ്ഥരായ ഷമ്മി ബേക്കർ, അനിൽകുമാർ,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം കെ യൂസഫ്, ജോബിൻ, സജീർ കല്ലമ്പലം, പിടിഎ പ്രസിഡൻറ് രെജു ,സ്റ്റാഫ് സെക്രട്ടറി അനില മോൾ,അദ്വൈത തുടങ്ങിയവർ പങ്കെടുത്തു.ഐടിഐ പ്രിൻസിപ്പൽ സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി.News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News