Monday, February 16, 2026
spot_img

മരണത്തിലും ഒരുമിച്ച് അമ്മയും മകനും, 

പുതുപ്പള്ളി നാടിനെയാകെ കണ്ണീരിലാഴ്ത്തി ഏറ്റുമാനൂർ പട്ടിത്താനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമ്മയും, മകനും മരണത്തിന് കീഴടങ്ങി. പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ് (46), മകൻ എബൽ അജീഷ് (19) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്.News Diary Keralamഫെബ്രുവരി ഒന്നിന് എറണാകുളത്ത് മകന്റെ പഠനസംബന്ധമായ കാര്യങ്ങൾക്കായി പോയി മടങ്ങുന്നതിനിടെയാണ് അജീഷും, കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തവളക്കുഴിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ ജീപ്പുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തിൽ കുടുംബാംഗങ്ങൾക്കെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു..News Diary Keralamഎബലിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങൾ ആവശ്യമായി വന്നപ്പോൾ പുതുപ്പള്ളി ഗ്രാമം ഒന്നടങ്കം ആ കുടുംബത്തിനായി കൈകോർത്തിരുന്നു. 4ാം വാർഡിലെ ജനകീയ സമിതിയും, പ്രവർത്തകരും ചേർന്ന് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങൾ സമാഹരിച്ച് നൽകിയെങ്കിലും, ആ നാടിന്റെ മുഴുവൻ പ്രാർത്ഥനകളെയും വിഫലമാക്കിക്കൊണ്ട് എബൽ മരണത്തിന് കീഴടങ്ങി. ആ ആഘാതം മാറും മുൻപേ തൊട്ടുപിന്നാലെ മാതാവ് ഗീതയും യാത്രയായി..News Diary Keralamപയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമാണ് ഗീതയുടെ ഭർത്താവ് അജേഷ് ടി. മാത്യു. അപ്രതീക്ഷിതമായി എത്തിയ ഈ ദുരന്തം ഒരു നാടിനെ മുഴുവൻ നിശബ്ദമാക്കിയിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കുംNews Diary Keralam

News Diary Keralam

News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News