മൂന്ന് കുട്ടികളുമായി മാതാവ് കിണറ്റിൽ ചാടി.രണ്ട് കുട്ടികൾ മരിച്ചു, ഒന്നര വയസ്സുള്ള കുട്ടിയും മാതാവും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ . തൃശ്ശൂർ വേലൂർ വെള്ളാട്ടന്നൂരിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തൃശ്ശൂർ വെള്ളാട്ടന്നൂർ പൂന്തിരുത്തിൽ സയന മക്കളായ അഭിജയ ആദിദേവ് ആഗ്നിക എന്നിവർകൊപ്പം കിണറ്റിൽ ചാടുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാലുപേരെയും കിണറ്റിൽ നിന്നുംപുറത്തെടുക്കുകയായിരുന്നു. സയനയുടെ മൂത്ത കുട്ടികളായ അഭിജയ് ആദിദേവ് എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സൈനയും ഇളയ കുട്ടി ആഗ്നികയും തീവ്രചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള തർക്കമാണ് കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം