തിരുവനന്തപുരം; വർക്കല തൊട്ടിപ്പാലം സ്വദേശി നൗഷാദിൻ്റെ മകൾ 25 വയസ്സുള്ള ജീനയെയാണ് ഇക്കഴിഞ്ഞ മാർച്ച് 27ആം തീയതി മുതൽ വർക്കലയിൽ നിന്നും കാണാതായത്.മേൽവട്ടൂർ പുല്ലുവിള സ്വദേശി ഷമീറുമായി ഏഴ് മാസങ്ങൾക്ക് മുമ്പാണ് ജീനയുടെ വിവാഹം കഴിഞ്ഞത്.മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ജീന ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി രാവിലെഭർത്താവിൻറെ മാതാപിതാക്കളെ കാണുവാൻ പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്
നേരം ഏറെ വൈകിട്ടും യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഭതൃ വീട്ടിലും എത്തിയിട്ടില്ല എന്നുള്ള വിവരം ലഭിച്ചതോടെ ഇവർ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് വർക്കല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും ജീനയുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും വർക്കല പോലീസ് അറിയിച്ചു.