തിരുവനന്തപുരം കടക്കാവൂർ എസ് എസ് ബി ബി എച്ച് എസ് എസ് എസ്. പി. സി. യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണവും ദുരിതം പെയ്തിറങ്ങിയ വയനാടിനൊപ്പം എന്ന വയനാട് ഐക്യദാർഢ്യ പരിപാടിയും സംഘടിപ്പിച്ചു.
മഹാ ദുരന്തത്തിൽ മണ്ണോട് ചേർന്ന മനുഷ്യർക്കും ജീവനും ജീവിതവും നഷ്ടപ്പെട്ട കുരുന്നുകൾക്കും സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് വിശിഷ്ടാതിഥികളും എസ്പിസി കേഡറ്റുകളും മെഴുകുതിരി തെളിയിച്ചു.
കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ജയപ്രസാദ് പരിപാടികൾക്ക് നേതൃത്വം നൽകി.
ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന വിവിധ സേന വിഭാഗങ്ങൾക്കും സാമൂഹ്യ പ്രവർത്തകർക്കും ആദരവർപ്പിച്ചുകൊണ്ട് എസ്പിസി കേഡറ്റുകൾ നൃത്തശില്പം അവതരിപ്പിച്ചു