തിരുവന്തപുരം; മൂന്നാം നരേന്ദ്രമോദി സർക്കാരിന് പിന്തുണയേകുന്നയാളെ ആറ്റിങ്ങൽ ജനത തെരഞ്ഞെടുക്കുമെന്ന് വി മുരളീധരൻ. കല്ലമ്പലത്ത് നടന്ന പദയാത്രയുടെ സമാപന പ്രസംഗത്തിലാണ് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്.സിപിഎം തനിക്കെതിരെ വർഷങ്ങളായി വ്യാജപ്രചരണം നടത്തുകയാണന്നും പരാജയഭീതിയാണ് വ്യാജ പ്രചരണങ്ങളുടെ മൂലകാരണമെന്നും വി മുരളീധരൻ പറഞ്ഞു