തിരുവനന്തപുരം വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് തമിഴ്നാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരണപ്പെട്ടു.
തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ തമിഴ്‌നാട് അരിയന്നൂര്‍ സ്വദേശി സതീഷ് കുമാര്‍ (19) ആണ് മരണപ്പെട്ടത്.
സതീഷ് ഉൾപ്പെട്ട പത്തംഗ സംഘം ബുധനാഴ്ചയാണ് വർക്കലയിലെത്തിയത്.തുടർന്ന് വ്യാഴാഴ്ച രാവിലെ ഇവർ തിരുവമ്പാടി ബ്ലാക്ക് ബീച്ചിൽ എത്തുകയും കടലില്‍ ഇറങ്ങരുതെന്ന് ലൈഫ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയെങ്കിലും സംഘം ഇത് അവഗണിച്ച് കടലിൽ ഇറങ്ങുകയായിരുന്നു.
ഇതിനിടെയാണ് സതീഷ് കുമാർ തിരയിൽ പെട്ടത്.അടിയൊഴുക്കില്‍പ്പെട്ട സതീഷിനെ ലൈഫ് ഗാര്‍ഡ് ഏറെ പരിശ്രമിച്ച് കരയ്ക്കെത്തിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈഫ് ഗാര്‍ഡ് മനുവിനും പരിക്കേറ്റു.തമിഴ്നാട് ചെന്നൈ എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിലെ ബി.ടെക് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു സതീഷ്.
വർക്കല പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി പോസ്റ്റ്മോർത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി