തിരുവനന്തപുരം വർക്കലയിൽ ഇടിമിന്നലേറ്റ് ഇരുപത് വയസ്സുകാരനായ യുവാവ് മരണപ്പെട്ടു. വർക്കല കുന്നുംപുറം ലക്ഷംവീട്ടിൽ രാജേഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടിയാണ് സംഭവം. രാജേഷ് കുടുംബാംഗങ്ങളുമൊത്ത് വീടിനുള്ളിൽ ഇരിക്കവേ ശക്തമായ ഇടിമിന്നൽ ഉണ്ടാവുകയും, മിന്നലേറ്റ രാജേഷിന്റെ നിലവിളി കേട്ട കുടുംബാംഗങ്ങൾ ഉടൻതന്നെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂലിപ്പണിക്കാരനാണ് മരണപ്പെട്ട രാജേഷേ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി