തിരുവനന്തപുരം വർക്കല കുരക്കണ്ണിയിൽ തിരുവോണ ദിവസം രാത്രിയിൽ നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്കല കിളിത്തട്ടുമുക്ക് ഗ്രാമം സ്വദേശിയായ വിഷ്ണുവും മരണപ്പെട്ടു.
ആറ്റിങ്ങൽ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട വിഷ്ണു.അമിതയിലായിരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇടവ തോട്ടം മുഖം സ്വദേശികളായ രണ്ട് യുവാക്കളും പുന്നമൂട് സ്വദേശിയായ യുവാവും മരണപ്പെട്ടിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തോട്ടം മുഖം സ്വദേശിയായ യുവാവ് ചികിത്സയിലാണ്
……