തിരുവനന്തപുരം വർക്കലയിൽ പോലീസ് നടത്തിയ റൈഡിൽ എംഡിഎംഐയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.വർക്കല ചേർന്നിയൂർ ശാസ്താ നടക്ഷേത്രത്തിന് സമീപം താമസിക്കുന്ന മനു വന്ന മുകേഷിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും വർക്കല പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വില്പനയ്ക്കായി കൈവശം വെച്ചിരുന്ന 12 ഗ്രാം എംഡിഎമ്മയാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്.വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് എംഡിഎമ്മയും കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതിയെ നിരന്തരം നിരീക്ഷിച്ചുവന്ന റൂറൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബിജു കുമാറിന്റെയും വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ ജെസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന വർക്കലയിൽ രാസ ലഹരി മരുന്നിന്റെയും കഞ്ചാവ്ൻ്റെയും വിൽപ്പന വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കുമെന്നും അറിയിച്ചു.