വർക്കല പുത്തൻ ചന്തയിൽ ഓടയിൽ കണ്ടെത്തിയ പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ചെമ്മരുതി തച്ചോട് സ്വദേശി അഭിനന്ദിനെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് വർക്കല പുത്തൻചന്ത മിഷൻ ഹോസ്പിറ്റലിൽ മുൻവശത്തുള്ള ഓടയിൽ മൃതദേഹം കണ്ടെത്തുന്നത്. വർക്കല പോലീസ് സ്ഥലത്തെത്തി പരിസര പ്രദേശത്ത് നിന്നും കാണാതായവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അഭിനന്ദിൻ്റേതാണെന്ന് തിരിച്ചറിയുന്നത്.