കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കൊടും കുറ്റവാളിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ലക്ഷ്മണനഗർ ശോഭാ മന്ദിരത്തിൽ മൊട്ട വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ കിളികൊല്ലൂർ കൊല്ലംഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് അറസ്റ്റിലായ വിഷ്ണു കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആയിരുന്ന വിഷ്ണു ജയിൽ മോചിതനായതിന് ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ കൊല്ലം ജില്ലാ പോലീസ് മേധാവി വിവേകുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ദേവീദാസ് ഐഎഎസ് ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.