തിരുവനന്തപുരം വർക്കലയിൽ പുരുഷൻ്റെ മൃതദേഹം ഓടയിൽ കണ്ടെത്തി. പുത്തൻ ചന്ത മിഷൻ ആശുപത്രിക്ക് എതിർവശത്തുള്ള ഓടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.രണ്ടു ദിവസത്തെ പഴക്കം ഉള്ളതായാണ് വിവരം ലഭിക്കുന്നത്.വർക്കല പോലീസ് സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു