തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിയായ യുവാവ് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടു. ആലങ്കോട് പള്ളിമുക്ക് ഹാരിസ് നിവാസിൽ മുഹമ്മദ് ഹാരിസ് ആണ് മരണപ്പെട്ടത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട ഹാരിസ്.
വാതിലിൽ നിന്നോ, ഇരുന്നോ, യാത്ര ചെയ്യവേ അപകടത്തിൽ പെട്ടതാകാം എന്നാണ് സംശയിയ്ക്കുന്നത്. വിവരമറിഞ്ഞ ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് തിരിച്ചു