ഇലക്ടറല്‍ ബോണ്ട് കേസിൽ ഹർജിക്കാരായ സിറ്റിസൺസ് റൈറ്റ്സ് ട്രസ്റ്റ് സുപ്രീം കോടതിയിൽ. ബോണ്ട് നടപ്പിലാക്കിയത് മുതലുള്ള വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ആണ് ഹർജിക്കാരായ സിറ്റിസൺസ് റൈറ്റ്സ് ട്രസ്റ്റ് സുപ്രീം കോടതിയിയെ സമീപിച്ചത് . ഇത് സംബന്ധിച്ച് എസ്ബിഐക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. 2019 ഏപ്രിൽ 12 മുതലുള്ള വിവരങ്ങൾ ആണ് ഇതുവരെ എസ്ബിഐ വെളിപ്പെടുത്തിയത്. 2018 മാർച്ച് 1 മുതൽ 2019 ഏപ്രിൽ 11 വരെയുള്ള വിവരങ്ങളും നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് മുതൽ 2019 ഏപ്രിൽ വരെ 4002 കോടി രൂപ വിലമതിക്കുന്ന 9159 ബോണ്ടുകൾ വിറ്റഴിച്ചിട്ടുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.