തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവ വധുവിനെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് ഇടിഞ്ഞാർ കുളച്ചൽ കുന്നമൂട് സ്വദേശിനി 25 വയസ്സുള്ള ഇന്ദുജയെ ഭർത്താവ് അഭിജിത്തിൻ്റെ ഇളവട്ടത്തുള്ള വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുറത്തു പോയിരുന്ന ഭർത്താവ് അഭിജിത്ത് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തുമ്പോഴാണ് സംഭവം കാണുന്നത്.ഇളവട്ടത്തെ വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഭിജിത്തിൻറെയും എന്തുചെയ്യും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയ പാലോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് താലി കെട്ടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് വിവരം. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.