ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ ദാരുണാന്ത്യം. രാത്രി പത്തുമണിയോടുകൂടി ആലപ്പുഴ കളർകോട് വെച്ചായിരുന്നു അപകടം നടന്നത്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഏഴ് യുവാക്കൾ സഞ്ചരിച്ചിരുന്ന ടവേരകാർ അമിത വേഗത്തിലെത്തി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഏഴ് പേരെയും പുറത്തെടുത്തത്.ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ച അഞ്ച്പേർ മരണപ്പെടുകയും രണ്ട് പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയുമാണ്.
കാറിൽ ഉണ്ടായിരുന്നവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷവിദ്യാർത്ഥികളാണ് എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്