അമിത വേഗത്തിൽ എത്തിയ വാഹനം നിയന്ത്രണം വിട്ടു തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരണപ്പെട്ടു. കൊല്ലം ആയൂർ അകമണിൽ നടന്ന വാഹന അപകടത്തിൽ അകമൺ പാറവിള വീട്ടിൽ ഭാസ്കരൻ മകൻ സേതുവാണ് (49) മരണപ്പെട്ടത്.
കഴിഞ്ഞദിവസം വൈകുന്നേരം ആയുർ ബിവറേജസ് കോർപ്പറേഷന്റെ എതിർവശത്തുള്ള തട്ടുകടയിലേക്ക് നിയന്ത്രണം വിട്ട ടെമ്പോ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കടയിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്ന സേതുവിൻറെ ദേഹത്തേക്ക് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ കടയുടമയും വികലാംഗനുമായ സന്തോഷ് ആയുർ സ്വദേശി ഓമനക്കുട്ടൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചന്ദ്രികയാണ് മരണപ്പെട്ട സേതുവിൻറെ ഭാര്യ നന്ദു അനന്ദു എന്നിവർ മക്കളാണ്