കൊല്ലം കൊട്ടാരക്കര നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ സംഘത്തിലെ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാറും കിണറ്റിൽ ചാടിയ വെളിയം സ്വദേശിനി അർച്ചനയും അർച്ചനയുടെ ആൺ സുഹൃത്ത് തൃശൂർ സ്വദേശി ശിവകൃഷ്ണനുമാണ് മരിച്ചത്.
കൊട്ടാരക്കര നെടുവത്തൂർ ആന കോട്ടൂർ മുണ്ടുപാറ സ്വദേശിനി അർച്ചനയാണ് ഇന്ന് പുലർച്ചെ 12 മണിയോടെ കിണറ്റിൽ ചാടിയത്. പിന്നാലെ ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്ത് ശിവകൃഷ്ണൻ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് കയർ കെട്ടിയിറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ടോർച്ച് അടിച്ചു കൊണ്ടിരുന്ന ശിവകൃഷ്ണൻ കിണറിൻ്റെ കൈവരി തകർന്ന്
കിണറിലേക്ക് വീണു. പാറകൾ തലയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫയർഫോഴ്സ് അംഗം സോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നുപേരുടെ മരണത്തിനിടയാക്കിയത് മരിച്ച ശിവകൃഷ്ണന്‍ എന്നയാളുടെ അശ്രദ്ധമൂലമെന്ന് ദൃക്‌സാക്ഷികള്‍. സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി അപകടം നടന്ന വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നുണ്ട്. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
സ്ഥിരമായി മദ്യപിച്ച് എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.
ഞായറാഴ്ച രാത്രിയിലും ഇത്തരത്തില്‍ തര്‍ക്കമുണ്ടായി. അര്‍ച്ചനയ്ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടിയെന്നാണ് വിവരം. ഫയര്‍ഫോഴ്‌സിനെ ശിവകൃഷ്ണനാണ് അറിയിച്ചത്”