തിരുവനന്തപുരം: ഷവായ് മെഷീനിൽ വിദ്യാർത്ഥിനിയുടെ തലമുടി കുടുങ്ങി. പാളയം നൂർമഹൽ ഹോട്ടലിലാണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിനി അധീഷ്യയാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടെ കാൽവഴുതി വീഴുകയും തലമുടി മെഷീനിൽ കുരുങ്ങുകയും ആയിരുന്നു. ഉടൻ തന്നെ മെഷീൻ ഓഫാക്കിയതിനാൽ വലിയൊരപകടം ഒഴിവായി. അഗ്നി രക്ഷാസേന സംഭവസ്ഥലത്ത് എത്തി മുടി മുറിച്ച് വിദ്യാർഥിനിയെ രക്ഷിച്ചു. പെൺകുട്ടിക്ക് മറ്റു പരിക്കില്ല.