പാലക്കാട് ബിജെപി നേതാവിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കുവാൻ എത്തിയ പി സരിനെ അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും.വിവാഹ വേദിയിൽ വടകര എംപി ഷാഫി പറമ്പിലിനെയും പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനെയും കണ്ടതോടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി. സരിൻ ഇവർക്ക് അസ്തദാനം നൽകാൻ ശ്രമിച്ചെങ്കിലും ഇരുവരും അവഗണിക്കുകയായിരുന്നു.
ഷാഫി പറമ്പിലെയും രാഹുൽ മാങ്കുട്ടത്തിലിന്റെയും മോശം പ്രവർത്തി ജനങ്ങൾ കാണുന്നുണ്ടെന്നും പി സരിൻ പറഞ്ഞു. തനിക്ക് കപട മുഖം ഇല്ലെന്നും യാഥാർത്ഥ്യമാണ് കാണിക്കുന്നതെന്നും രാഹുൽ മങ്കൂട്ടത്തിലും പ്രതികരിച്ചു.