കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിൽ തീ പിടിച്ചു.പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിയാണ് സംഭവം.ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ ഗവർണറുടെ ഷാളിൽ തീ പിടിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥർ തീ കെടുത്തിയതോടെ വലിയ അപകടം ഒഴിവായി.
പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്തെ വിളക്കിൽ നിന്നാണ് ഗവർണർ കഴുത്തിൽ അണിഞ്ഞിരുന്ന ഷാളിലേക്ക് തീ പടർന്നത്