മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരണപ്പെട്ടു.പുതുക്കുറിച്ചി സ്വദേശി ജോൺ (50)ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് മത്സ്യബന്ധനത്തിന് പോയ വള്ളം മുതലപ്പൊഴി അഴിമുഖത്ത് വെച്ച് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്, ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ നീന്തി കരയിലെത്തിയിരുന്നു.
കാണാതായ ജോണിന് വേണ്ടി തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ ആറുമണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തുന്നത്.ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാത്രം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുതലപ്പൊഴി അഴിമുഖത്ത് നാളിതുവരെ നടന്നിട്ടുള്ള അപകടങ്ങളിൽ 65 ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.