കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോ ഡ്രൈവറെ കാറിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം. കുളത്തൂപ്പുഴ പച്ചയിൽകട സാംനഗറിൽ രാവിലെ 7 മണിയോടു കൂടിയാണ് സംഭവം നടന്നത്.
ഓട്ടോ ഡ്രൈവർ ആയ കുളത്തൂപ്പുഴ സജീന അഷറഫിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ അഷറഫിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫിന്റെ മകളുടെ ഭർത്താവായ മടത്തറ സ്വദേശി സജീർ ആണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. സംഭവത്തിനുശേഷം സജീർ ചിതറ പോലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങൾ മൂലമുള്ള തർക്കമാണ് കൊലപാതക സമത്വത്തിലേക്ക് നയിച്ചത് എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.