തിരുവനന്തപുരം കിളിമാനൂർ കാരേറ്റിൽ മദ്യപാനം ചോദ്യം ചെയ്ത വയോധികനെ അയൽവാസി വെട്ടി കൊലപ്പെടുത്തി. കാരറ്റ് പേടിക്കുളം പ്ലാവറ സ്വദേശിയായ ബാബുരാജാണ് (65) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുനിൽകുമാറിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം നടന്നത്. മദ്യപിച്ച് സ്ഥിരം നാട്ടുകാരുമായി പ്രശ്നമുണ്ടാക്കുന്ന സുനിൽകുമാർ വീടിനു മുൻവശത്ത് നിൽക്കുകയായിരുന്നു ബാബുരാജുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും ആയിരുന്നു. ഉടൻതന്നെ ബാബുരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു