രാത്രി വാർത്ത
*26/07/2025 news diary keralam*
ബംഗളൂരുവിൽ അതിക്രൂര കൊലപാതകം. ഒൻപതും , ഏഴും വയസ്സുള്ള കുട്ടികളെയാണ് അടിച്ചു കുത്തിയും കൊലപ്പെടുത്തിയത്. കുട്ടികളുടെ പിതാവിൻ്റെ സഹോദരനായ കാസിം ആണ് അതിക്രൂര കൊലപാതകം നടത്തിയത്. ഇയാൾ മാനസിക പ്രശ്നമുള്ളയാളാണ്. സംഭവത്തിൽ അതി ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസ്സുള്ള കുട്ടി അതി തീവ്ര വിഭാഗത്തിൽ ചികിത്സയിൽ.
യുവതി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് കോട്ടക്കടമ്പ് വള്ളിക്കുന്ന് സ്വദേശി 21 വയസുള്ള സൂര്യയാണ് കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.