വർക്കല: അധ്യാപകർക്ക് വേണ്ടിയുള്ള ഗാന്ധിയൻ പഠന കോഴ്സിന്റെ ഉദ്ഘാടനം വർക്കല എം.ജി.എം മോഡൽ സ്‌കൂളിൽ നടന്നു.
കേരള ഗാന്ധി സ്‌മാരകനിധിയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് റിസർച്ച് തിരുവനന്തപുരം, എം.ജി.എം മോഡൽ സ്‌കൂൾ, നെയ്യാറ്റിൻകര ജി.ആർ.പബ്ലിക് സ്‌കൂൾ, നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പഠന കോഴ്സ് സംഘടിപ്പിക്കുന്നത്.
എം.ജി.എം സ്കൂളിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടന കർമ്മം റിട്ട.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ നിർവഹിച്ചു. കേരള ഗാന്ധി സ്‌മാരകം ഉപദേശക സമിതി അംഗം അഡ്വ.രാജശേഖരൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വർക്കല എം.എൽ.എ അഡ്വ. വി.ജോയി അധ്യക്ഷത വഹിച്ചു.നിംസ് മെഡിസിറ്റിയിലെ ഡോ. കെ.എ.സജു പഠന കോഴ്സ് അവതരിപ്പിച്ചു.
ജി.ആർ.പബ്ലിക് സ്കൂൾ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്.ഹരികുമാർ, എം.ജി.എം സ്കൂൾ പ്രിൻസിപ്പാൾ ഡോ.എസ്.പൂജ, എം.ജി.എം സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ് എന്നിവർ ആശംസകളർപ്പിച്ചു. ഗാന്ധി സ്മാരകം കമ്മിറ്റിയംഗം അഡ്വ.ബി.ജയചന്ദ്രൻ നായർ നന്ദി രേഖപ്പെടുത്തി.
ഇതോടൊപ്പം 2024ലെ ഗാന്ധി വിശിഷ്ട സേവാ പുരസ്‌കാരദാനവും നടന്നു. ഗാന്ധി വിശിഷ്ട്‌ടസേവാ പുരസ്കാരം ഗാന്ധി സ്മാരകം ചെയർമാൻ ഡോ.എൻ.രാധാകൃഷ്‌ണൻ എം.ജി.എം സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരന് സമ്മാനിച്ചു. ഗാന്ധി സ്‌മാരക നിധി തയാറാക്കിയ ഗാന്ധിയൻ കർമ്മപഥത്തിലൂടെ ഡോ.പി.കെ.സുകുമാരൻ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം ഗാന്ധി സ്മാരകം കമ്മിറ്റിയംഗം വി.കെ.മോഹൻ നിർവഹിച്ചു.