കൊല്ലം ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA യുമായി വാഹനത്തിൽ സഞ്ചരിച്ച യുവാവിനെ പിടികൂടി. ജൂൺ 18 ആം തീയതി രാത്രി 10 മണിയോടുകൂടി നിലമേൽ കൈതോട് ജംഗ്ഷന് സമീപത്തു നിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 2.04 gm MDMA യാണ്എക്‌സൈസ് സംഘം കണ്ടെടുത്തത്. സംഭവവുമായ് ബന്ധപ്പെട്ട് നിലമേൽ കൈതോട് ചരുവിള പുത്തൻവീട്ടിൽ ഇസഹാക്ക് മകൻ 29 വയസ്സുള്ള ഇൻഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു .
നിലമേൽ കൈതോട് ഭാഗങ്ങളിൽ വൻതോതിൽ രാസ ലഹരി കച്ചവടം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെടുന്ന ആളാണ് ഇൻഷാദ് .സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതി ഇൻഷാദിനെ റിമാൻഡ് ചെയ്തു .