മലയാളത്തിൽ തകർപ്പൻ വിജയം നേടി മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമാ ചരിത്രത്തിലെ വലിയൊരു റെക്കോഡ് നേടിയിരിക്കുന്നു.
തമിഴ്‌നാട് ബോക്സോഫീസിൽ 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 50 കോടി രൂപ കളക്ട് ചെയ്തത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നത്. ഇതോടെ 2024ൽ തമിഴ്‌നാട് ബോക്സോഫീസിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. 54 കോടി കളക്ഷനുമായി ശിവകാർത്തികേയൻ നായകനായ അയലാനാണ് പട്ടികയിൽ ഒന്നാമത്. മാത്രമല്ല കർണാടകയിലും സിനിമ ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കർണാടകയിൽ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു.
First Malayalam film to cross ₹50 Cr in 24 days ( today ) from Tamil Nadu alone, this is a historic day for Tamil Nadu film industry ????????????
EPIC BLOCKBUSTER ????#ManjummelBoys ????????
Kudos to the entire team ???? pic.twitter.com/uvEz3bWEaf— Kerala Box Office (@KeralaBxOffce) March 16, 2024