⏯️ വഖഫ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഭേദഗതിയിൽ വിശദമായ ചർച്ച നടന്നതാണെന്ന് വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകാമെന്നും കിരൺ റിജിജു. കേരള ഹൈക്കോടതി വിധി പരാമർശിച്ച് കിരൺ റെജിജു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ എത്തിയില്ല. രാഹുൽഗാന്ധിക്ക് പകരം ചർച്ചയ്ക്ക് തുടക്കമിട്ട് ഗൗരവ് ഗോഗയ് ബില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേന്ദ്ര മന്ത്രി ശ്രമിക്കുന്നുവെന്നും ഗഗോയ് .
⏯️ ആലപ്പുഴയിൽ ഒന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം പ്രതികൾ കഞ്ചാവ് എത്തിച്ചത് സിനിമ ടൂറിസം മേഖലകൾ ലക്ഷ്യമാക്കിയെന്ന് എക്സൈസ്. സിനിമാമേഖലയിലെ പ്രമുഖരെ പറ്റി പ്രതികൾ സൂചന നൽകി. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ യുവതാരങ്ങൾക്കെതിരെ മൊഴി നൽകി പ്രതി തസ്ലീമ . ഇരുവർക്കും നിരവധി പ്രാവശ്യം കഞ്ചാവ് നൽകിയിട്ടുണ്ടെന്ന് പ്രതിയുടെ മൊഴി. മൊബൈൽ ഫോൺ പരിശോധനയിൽ സിനിമ മേഖലയിലെ പലരുടെയും നമ്പറുകൾ കണ്ടെത്തി. രണ്ട് കോടി രൂപ വിലവരുന്ന മൂന്ന് കിലോ കഞ്ചാവ് എത്തിച്ചത് ബാംഗ്ലൂരിൽ നിന്നാണെന്നും എക്സൈസ്.