തിരുവനന്തപുരം: വർക്കലയിൽ ഫ്രഞ്ച് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കണിച്ചാർ സ്വദേശിയായ ജിഷ്ണുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് മാസം ആദ്യവാരത്തിലാണ് സംഭവം നടന്നത്.
പാപനാശം ബീച്ചിനോട് ചേർന്നുള്ള നടപ്പാതയിലൂടെ വരികയായിരുന്ന ഫ്രഞ്ച് വയോധികയോട് സെൽഫി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു അടുത്ത് ചെല്ലുകയും ഇവരെ കടന്നു പിടിക്കുകയും ആയിരുന്നു. ഇവർ ജിഷ്ണുവിന്റെ കരങ്ങളിൽ നിന്നും കുതറിമാറി നിലവിളിച്ചോടിയതോടെ പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് വർക്കല പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തുകയും ബീച്ചിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും ആയിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.