കൊല്ലം കുളത്തൂപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്തെ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി.എർത്ത് ഡാമിന് സമീപത്തെ വനത്തിനുള്ളിലാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയത്. പുരുഷന്റേതാകാമെന്നാണ് പ്രാഥമിക നിഗമനം.ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ