കല്ലമ്പലം: കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ നഴ്സിംഗ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി പഴയാർ മൂന്നു പ്ലാവിൽ വീട്ടിൽ രൂപേഷിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം നടന്നത്.
ബസിനുള്ളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരിക്കുകയായിരുന്ന യുവാവ് പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ സീറ്റു മാറാൻ ശ്രമിച്ച പെൺകുട്ടിയെ തടസപ്പെടുത്തുകയും സ്വകാര്യഭാഗങ്ങളിൽ കടന്നു പിടിതുകയുമായിരുന്നു.
സംഭവം കണ്ട വനിതാ കണ്ടക്ടർ പെൺകുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു.തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിലേക്ക് ബസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു
പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കല്ലമ്പലം പോലീസ് cr. 659/2024 u/s 75(1) BNS പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു