കൊല്ലം താന്നി സാഗരതീരം ഫ്ലാറ്റ് സമുച്ചയത്തിൽ അതിക്രമിച്ചു കയറി കവർച്ച ശ്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മയ്യനാട് സാഗരതീരം സുനാമി ഫ്ലാറ്റിൽ പാൻക്രാസ് മകൻ ജോസാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. രാത്രിയിൽ അതിക്രമിച്ചു കയറി മോഷണ ശ്രമം നടത്തിയ ജോസിനെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും പിന്നീട് ഒളിവിൽ പോകുകയും ആയിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇരുവിപുരം പോലീസ് പ്രതിയുടെ ഒളി സങ്കേതം കണ്ടെത്തി പിടികൂടുകയായിരുന്നു.
ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ ജയേഷ് സിപിഎം മാരായ അനീഷ് സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.