Saturday, December 21, 2024
spot_img

ഗഞ്ചാവ് കേസിൽ ഒളിവിൽ; പൊക്കി അകത്താക്കി ചവറ പോലീസ്

കൊല്ലം: ഗഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ചവറ പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ് വന്ന പ്രതി പിടിയിലായി. ചവറ തോട്ടിന് വടക്ക്, ശ്രീധരാലയത്തിൽ രാജൻ മകൻ ആരോമൽ(21) ആണ് ചവറ പോലീസിന്റെ പിടിയിലായത്. 2023 മാർച്ച് മാസം രജിസ്റ്റർ ചെയ്യ്ത കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇയാൾ പിടിയിലായത്.

ചവറ തട്ടാശ്ശേരി വിജയാ പാലസ് ബാറിന് സമീപത്ത് വച്ച് വാഹനപരിശോധന നടത്തി വന്ന ചവറ പോലീസ് പ്രതിയും സുഹൃത്തുക്കളും യാത്രചെയ്യ്തു വന്ന സ്‌കൂട്ടർ നിർത്താൻ കൈകാണിച്ചെങ്കിലും ഇവർ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിനുള്ളിൽ സൂക്ഷിച്ച നിലയിൽ 4 കിലോ ഗഞ്ചാവ് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതിനെതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ഇരവിപുരം സ്വദേശികളായ അലക്‌സ്(24), റെജിനോൾഡ്(25) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്യ്തിരുന്നു.

മൂന്നാം പ്രതിയായ അരോമലിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നഴ്‌സിംഗ് വിദ്യാർത്ഥിയായ ഇയാളെ ആലപ്പുഴയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ചവറ പോലീസ് ഇൻസ്‌പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗോപാലകൃഷ്ണൻ, മദൻ, എസ്.സി.പി.ഓ മാരായ മനീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!