Thursday, October 23, 2025
spot_img

ചിറയിൻകീഴിൽ മയക്കുമരുന്ന് വേട്ട; ജപ്പാൻ കമ്പനി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം ചിറയിൻകീഴിൽ നിരോധിത മാരക മയക്ക് മരുന്നായ 21എൽ എസ്സ് ഡി സ്റ്റാമ്പുകൾ, എം ഡി എം എ, കഞ്ചാവ് എന്നിവയുമായി യുവാവിനെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര വില്ലേജിൽ കടകം പുളിന്തുരുത്തി ആലയിൽ വീട്ടിൽ അഭിജിത്ത്(വയസ്സ് 25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഇരുപത്തി ഒന്ന് എൽ എസ്സ് ടി സ്റ്റാമ്പുകളും 0.3 ഗ്രാം എം ഡി എം എ പന്ത്രണ്ട് ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.

News Diary Keralamഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന വാണിജ്യ അളവിലുള്ള എൽ എസ്സ് ടി സ്റ്റാമ്പ് ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ജപ്പാൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയാണ് ഇയാൾ ജോലി എടുത്തിരുന്നത്. പുറത്ത് നിന്നും ഇയാളെ കാണുവാൻ നിരവധി പേർ വന്ന് പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശം കേന്ദ്രീകരിച്ചു രാത്രി വൈകി നടത്തിയ അപ്രതീക്ഷിത വാഹന പരിശോധനയിൽ ആണ് ഇയാൾ പിടിയിൽ ആകുന്നത്.News Diary Keralam ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തിന്റ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.ലഹരി വ്യാപനത്തിന് എതിരെ ഡാൻസാഫ് സംഘം തുടർച്ചയായി നടത്തുന്ന പരിശോധനൾ വഴി ആറ്റിങ്ങൽ, ചിറയിൻകീഴ്, കഠിനംകുളം പ്രദേശങ്ങളിൽ ഉള്ള സ്ത്രീ ഉൾപ്പെടെ ഉള്ള നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായത്. ഇവരിൽ നിന്നും വലിയ അളവിൽ ഉള്ള രാസലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരും എന്ന് നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് അറിയിച്ചു.News Diary Keralamനർക്കോട്ടിക്ക് ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി എസ്സ് മഞ്ജുലാൽ ചിറയിൻകീഴ് സബ്ബ് ഇൻസ്‌പെക്ടർ ആർ മനു, ശ്രീകുമാർ എ എസ്സ് ഐ ഹാഷിം ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ റിയാസ്, ദിനോർ, സുനിൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.News Diary Keralam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News