കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി അറുപത്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ആലുവിള മീനത്ത് ചേരിയിൽ വിൻസന്റ് മകൻ ആന്റണി (45) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
അറുപത്കാരിയായ സ്ത്രീ ഇയാളുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാൻ കാല താമസം നേരിട്ടതിനെ തുടർന്ന് ഇയാൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇത് കൂടാതെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു.
ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ രതിഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിനോദ്, പ്രദീപ്, എസ്.സി.പി.ഒ അനിൽ, മുരളി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.