മദ്യപാനം ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിൽ. വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്‍റെ പിടിയിലായി. മുക്കാട് ഫാത്തിമ ഐലന്‍ഡ്, അനീഷ് ഭവനില്‍, ക്ലീറ്റസ് മകന്‍ അനീഷ്(35), നീണ്ടകര, ജോയിന്‍റ് ജംഗ്ഷനില്‍ ജോഷി ഡെയിലില്‍, പ്രത്താസ് മകന്‍ ജോയ് എന്ന അല്‍ഫോണ്‍സ്(58) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം 19-ാം തീയതി ഉച്ചയ്ക്ക് 2.30 മണിയോടെ നീണ്ടകര ചീലാന്തിമുക്ക് സ്വദേശിയായ ബൈജുവിന്‍റെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ട്മുറ്റത്ത് പ്രതികള്‍ ഉള്‍പ്പെട്ട സംഘം അതിക്രമിച്ച് കയറിയ ശേഷം ടാപ്പില്‍ നിന്നും വെള്ളമെടുത്ത് മദ്യപിക്കാന്‍ ശ്രമിച്ചു. ഇത് വീട്ടുടമസ്ഥനായ ബൈജു കാണുകയും തടയാന്‍ ശ്രമിക്കുകയും ചെയ്യ്തപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ബൈജുവിന്‍റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യ്തു. സംഭവശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതികളെ ചവറ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ചവറ ഇന്‍സ്പെക്ടര്‍ ബിജു കെ.ആര്‍ ന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്കുമാര്‍, സിപിഒമാരായ രഞ്ജിത്ത്, മനീഷ്, വൈശാഖന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.