തിരുവനന്തപുരം കടയ്ക്കാവൂരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.പെരുങ്കുളം ഇടക്കോട് കോളനിക്ക് സമീപം കാട്ടുവിള വീട്ടിൽ അച്ചു എന്നുവിളിക്കുന്ന ശരത്തിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ ശരത്.യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ മനു ശ്രീകുമാർ സിവിൽ പോലീസ് ഓഫ് ഓഫീസർമാരായ സുജിള്‍ ഷമീർ വിഷ്ണു സാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു