തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവവതു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ.ഇടിഞ്ഞാർ കുളച്ചൽ കൊന്നമൂട് സ്വദേശിയായ ഇന്ദുജയാണ് ഭർത്താവ് അഭിജിത്തിൻ്റെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത്. ഭർത്താവ് അഭിജിത്ത് സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി വി അൻവർ എംഎൽഎ. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ വൈരുദ്ധ്യമെന്നും, കേസിൽ കക്ഷി ചേരുമെന്നും പിവി അൻവർ.
കെപിസിസി പുനസംഘടനയിൽ ആശയക്കുഴപ്പം. കെ.സുധാകരനെ അധ്യക്ഷപദവിയിൽ നിലനിർത്തണമെന്ന് ഒരു വിഭാഗം, കെ.സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നും മറ്റൊരു വിഭാഗം. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചന.
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഹർജി പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. കേസ് മാറ്റിയത് സാങ്കേതിക കാരണത്താൽ. കുടുംബം ആശങ്കയിൽ.