❇️ കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബന്ധുവായ പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടി കൊലയ്ക്ക് പിന്നിൽ. കൊല്ലപ്പെട്ട കുഞ്ഞിൻറെ ജേഷ്ഠന്റെ മകളാണ് കൊലപാതകം നടത്തിയ 12 വയസ്സുകാരി. പെൺകുട്ടിയെ ജുവനയിൽ ജസ്റ്റിസ് ബോർഡിന് ഹാജരാക്കും
❇️ തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി. ജീവനക്കാരെ എല്ലാം പുറത്തിറക്കി പരിശോധന തുടരുന്നു പുറത്തിറങ്ങിയ ജീവനക്കാർക്ക് നേരെ തേനീച്ച ആക്രമണം. നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. രാവിലെ പത്തനംതിട്ട കളക്ടറേറ്റിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു.
❇️ പാലക്കാട് പോലീസിന്റെ കഞ്ചാവ് വേട്ട. വീട്ടിനുള്ളിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. തെങ്കര ചിറപ്പാടത്ത് ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പോലീസ് കണ്ടെത്തിയത്. പരിശോധന സമയത്ത് ഓടി രക്ഷപ്പെട്ട ഭാനുമതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
❇️ രാജ്യസഭയിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിൽ ബസ്സിൽ നിന്നിറങ്ങി പോകുന്നവർക്ക് നേരെയും നോക്കുകൂലി ചുമത്തും. വേറെവിടെയും ഇല്ലാത്ത നോക്കുകൂലി പ്രതിഭാസം നടത്തുന്നത് സിപിഎമ്മുകാർ എന്നും കേന്ദ്രധനമന്ത്രി.